Blog

കുഞ്ഞുതാളം; ഗ്രാമ പഞ്ചായത്ത് കുരുന്നുകളുടെ കലോത്സവം ആവേശമായി

നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗനവാടി കലോത്സവം ‘ കുഞ്ഞുതാളം ‘ആവേശകരമായി .ഗ്രാമ പഞ്ചായത്തിലെ 37 അങ്കണവാടികളിൽ നിന്ന് നാനൂറോളം കുരുന്നുകൾ പരിപാടികളിൽ പങ്കെടുത്തു .ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ സി കെ നാസർ , എ സി സുബൈർ , ജനീദ ഫിർദൗസ് , അംഗങ്ങളായ അബ്ബാസ് കണേക്കൽ , വി അബ്ദുൽ ജലീൽ , വി പി കുഞ്ഞിരാമൻ , സുമയ്യ പാട്ടത്തിൽ ,ബ്ലോക്ക് സി ഡി പി ഒ ചിന്മയി , സൂപ്പർ വൈസർ നിഷ , ടി രവീന്ദ്രൻ മാസ്റ്റർ , അനു പാട്യംസ് , കെ ടി കെ ചന്ദ്രൻ , ആർ നാരായണൻ മാസ്റ്റർ ,പ്രിൻസിയ ബാനു എന്നിവർ സംസാരിച്ചു.

Related Articles

Back to top button