കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ദയനീയ അവസ്ഥ ഉടൻ പരിഹരിക്കുക :SDPI.
ആയഞ്ചേരി: വടകര താലൂക്കിലെ മലയോരനിവാസികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ ദിനേന എത്തുന്ന കുറ്റ്യാടി ഗവ: ആശുപത്രിയിലെ രോഗികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് SDPI കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റും അനസ്തറ്റിസ്റ്റും,ശിശുരോഗ ഡിപ്പാർട്ട്മെന്റും ഓപ്പറേഷൻ തിയേറ്ററുമെല്ലാം ഉണ്ടായിട്ടും കഴിഞ്ഞ മൂന്ന് വർഷമായി പ്രസവ വാർഡ് പ്രവർത്തിപ്പിക്കാത്തത് കുറ്റ്യാടിയിലെ സാധാരണക്കാരായ ജനത്തോട് സർക്കാർ ചെയ്യുന്ന ക്രൂരതയാണ്. പേരിന് താലൂക്ക് ഹോസ്പിറ്റലാണെങ്കിലും എഫ്.എച്ച്.എസ്. സി നിലവാരത്തിലെ സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിൽ നിലവിലുളളത്. ഇത്തരം നീറുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാത്ത പക്ഷം- ജനപക്ഷത്ത് നിന്ന് കൊണ്ട് SDPI സമര രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം സെക്രട്ടറി അബു ലയിസ് കാക്കുനി സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. SDPI കോഴിക്കോട് ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ: ഇ.കെ മുഹമ്മദലി,ജെ.പി അബൂബക്കർ മാസ്റ്റർ എന്നിവർ യോഗത്തെ അഭിസംബോധനംചെയ്തു. അസ്മ റഫീഖ്, നദീർ മാസ്റ്റർ, റഹീം മാസ്റ്റർ, എന്നിവർ യോഗത്തിൽ സംസാരിച്ചു. മുത്തു തങ്ങൾ, ഹമീദ് ടി.എ – ആയഞ്ചേരി, നിസാർ, മുഹ്സിൻ – വേളം,ഹമീദ് കെ, റഫീഖ് മാസ്റ്റർ – പുറമേരി, സാദിക്ക്, മിഷാൽ – മണിയൂർ, സുലൈമാൻ, അഷ്ക്കർ – വില്യാപള്ളി, നാസർ, ബഷീർ – തിരുവള്ളൂർ, കുട്ട്യാലി – കുറ്റ്യാടി, കുഞ്ഞബുല്ല മാസ്റ്റർ – കുന്നുമ്മൽ എന്നിവർ വിവിധ പഞ്ചായത്തുകളെ അഭിമുഖീകരിച്ച് സംബന്ധിച്ചു.