കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ;S.D.P.I നേതാക്കൾക്ക് സ്വീകരണം നൽകി.
കുറ്റ്യാടി: എസ്.ഡി.പി. ഐ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി അബ്ദുൾ ഹമീദ് മാസ്റ്റർക്കും, സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരിക്കും എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി കുറ്റ്യാടി ടൗണിൽ സ്വീകരണം ഒരുക്കി. കുറ്റ്യാടി പാലം പരിസരത്ത് നിന്ന് ബാന്റ് മേള അകമ്പടി യോടെ സ്വീകരിച്ചാനയിച്ച റാലിയിൽ സ്ത്രീകൾ ഉൾപെടെ നിരവധി പേർ പങ്കെടുത്തു.പഴയ സ്റ്റാന്റിൽ വച്ചു നടന്ന സമാപന യോഗത്തിൽ മണ്ഡലം സെക്രട്ടറി അബുലയിസ് മാസ്റ്റർ കാക്കുനി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് SDPI സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൾ ഹമീദ് മാസ്റ്റർ, സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി എന്നിവർ നന്ദി പ്രസംഗം നടത്തി. ഹമീദ് കല്ലുംമ്പുറം, ടി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, നദീർ മാസ്റ്റർ, അസ്മ റഫീഖ്,കുട്ട്യാലി കുറ്റ്യാടി, ഉമ്മർ കുറ്റ്യാടി, ഹമീദ് മസ്ക്കറ്റ്, സുലൈമാൻ പുത്തൂർ, കെ.ടി.കെ ഇസ്മായിൽ, നാസർ വളളിയാട്, ഷറഫീം കല്ലേരി, നിസാർ വേളം, റയീസ് കല്ലേരി എന്നിവർ നേതൃത്വം നൽകി.