Blog

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനഃസെക്രട്ട്രറി മൗലാനാ നജീബ് മൗലവിക്ക് സ്വീകരണം

ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ എത്തിയ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനഃസെക്രട്ട്രറിയും വണ്ടൂര്‍ സംയുക്ത മഹല്ല് ഖാസിയുമായ മൗലാനാ എ നജീബ് മൗലവിക്ക് ഐ.സി.എസ് സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ജിദ്ദ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. എസ്.വൈ എഫ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, ഉസ്താദ് ജി.എം ഫുര്‍ഖാനി പാണെ മാംഗ്ലൂര്‍, സക്കീര്‍ ഹുസൈന്‍ വണ്ടൂര്‍, അശ്‌റഫ് വഹബി അയനിക്കോട്, അബൂബക്കര്‍ വഹബി തുവ്വക്കാട്, ബാസിത്വ് വഹബി മഞ്ചേരി, ശാക്കിര്‍ വഹബി ആമയൂര്‍, മഅ്‌റൂഫ് വഹബി വണ്ടൂര്‍, സുഹൈല്‍ വഹബി വളരാട് തുടങ്ങി നിരവധി പ്രവര്‍ത്തകരും നേതാക്കളും സ്വീകരണത്തില്‍ പങ്കെടുത്തു.*ഇന്ന് വൈകുന്നേരം മക്കത്ത്*ജനുവരി 3 വെള്ളിയാഴ്ച മക്കയില്‍ നടക്കുന്ന ഐസിഎസ് നാഷണല്‍ കണ്‍വെന്‍ഷനില്‍ മൗലാനാ നജീബ് മൗലവി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സുന്നി യുവജന ഫെഡറേഷന്‍ സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, അഡ്വ ഹുസൈന്‍ കോയ തങ്ങള്‍ വണ്ടൂര്‍, കരീം വഹബി ഉഗ്രപുരം, ശബീര്‍ വഹബി മമ്പാട്, കുഞ്ഞിമുഹമ്മദ് വഹബി വീതനശ്ശേരി, തുടങ്ങി മത-സാമൂഹ്യ രംഗത്തെ നിരവധി നേതാക്കള്‍ പങ്കെടുക്കും.

Related Articles

Back to top button