Blog

കോഴിക്കോട് ജില്ലാ ശാസ്ത്ര നാടക മത്സരം; മികച്ച നടനായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ‘ഫിദൽ ഗൗതം’

കോഴിക്കോട്: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകത്തിൽ മികച്ച നടനായി ഫിദൽ ഗൗത മിനെ തെരെഞ്ഞെടുത്തു.ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം “_തല_ ” ഒന്നാം സ്ഥാനവും A ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കൂടെ മികച്ച നടനായി ഫിദൽ ഗൗതവും, മികച്ച രചനയും സംവിധാനവും ജിനോ ജോസഫിനും ലഭിച്ചു. “തല” പ്രതിബാധിക്കുന്നത് നിർമ്മിത ബുദ്ധി (Al) യെക്കുറിച്ചാണ് നാടക ഇതിവൃത്തം. അന്ധവിശ്വാസത്തിനും, പ്രകൃതി ചൂഷണത്തിനും എതിരായുള്ള ശക്തമായ സന്ദേശവും നാടകം നൽകി. നിർമ്മിത ബുദ്ധിയിലൂടെ മനുഷ്യ നേട്ടങ്ങൾ വിവരിക്കുകയാണ് നാടകത്തിൽ.

Related Articles

Back to top button