Blog

ക്രൂരത പെറ്റമ്മയോട്;വയോധികയായ മാതാവിനെ മക്കൾ വീടിനുള്ളിൽ തനിച്ചാക്കി പൂട്ടിയിട്ട നിലയിൽ.

കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് പിറകുവശത്ത് താമസിക്കുന്ന തണ്ണിപ്പന്തലിൽ കുഞ്ഞിപ്പാത്തു (80) എന്ന വയോധികയും രോഗബാധിതയുമായ സ്ത്രീയെ വീട്ടുകാർ വീടിനുള്ളിൽ പൂട്ടിയിട്ട് കടന്നു കളഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ സ്ത്രീ വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു .രാത്രിയിൽ വീടിനുള്ളിൽ നിന്നും സ്ത്രീയുടെ നിലവിളികേട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു . വീട്ടിലെത്തിയ പോലീസ് 2 ആൺമക്കളുമായും, 3 പെൺ മക്കളുമായും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും വരാൻ തയ്യാറായില്ല. മക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.

Related Articles

Back to top button