Blog
ജില്ലാ ശാസ്ത്രോത്സവം; ത്രെഡ് പാറ്റേണിൽ എ ഗ്രേഡ് നേടിയ ഫഹദിന് അഭിനന്ദനങ്ങൾ
പേരോട്: കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിൽ മിന്നും തിളക്കമായി പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂൾ. ത്രഡ് പാറ്റേണിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി ഫഹദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രോത്സവത്തിൽ കൊമേഴ്സ്, ബയോളജി സയൻസ് വിദ്യാർത്ഥികളും മികച്ച നേട്ടം സ്വന്തമാക്കി. ത്രഡ് പാറ്റേണിൽ എ ഗ്രേഡ് നേടിയ ഫഹദ് ഹ്യുമാനിറ്റീസ് ബാച്ചിന്റെ കീർത്തിയും പ്രശസ്തിയും ഒന്നുകൂടി ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ ഫഹദ് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് 2006- 08 ബാച്ചിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് കോ: ഓർഡിനേറ്റർ ഷബീർ അലിയും, വിദേശ പ്രതിനിധി സാലിമും പ്രസ്താവനയിൽ പറഞ്ഞു.