Blog

ജൽ ജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ അന്വേശിക്കുക; SDPI മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്

മണിയൂർ: ജൽ ജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ പരിഹരിച്ച് വെട്ടി പൊളിച്ച ഗ്രാമീണ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കുക,വെളിച്ചം നിലാവ് പദ്ധതിയിലെ അഴിമതി അന്വേശിക്കുക, വർദ്ധിച്ചു വരുന്ന തെരുവ്നായകളുടെ ശല്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് SDPI മണിയുർ പഞ്ചായത്ത് കമ്മിറ്റി മണിയുർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് ചെയ്തു. പഞ്ചായത്ത് ഭരണ സമിതി പ്രസ്തുത വിഷയത്തിൽ ഉചിതമായ നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്ന് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സിറാജ് പറമ്പത്ത്, സിറാജ് VK, അഷ്‌റഫ്‌ KP എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാധിഖ് KP അധ്യക്ഷത വഹിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് സിക്രട്ടറിക്ക് നിവേദനം നൽകി.

Related Articles

Back to top button