Blog

ട്രഞ്ചിംഗ് ഗ്രൗണ്ടിനെ വീണ്ടെടുക്കാൻ; വടകര നഗരസഭയുടെ നിശ്ചയദാർഢ്യം

വടകര: 1965കാലം മുതൽ വടകര നഗര സഭ പരിധിയിലെ മുഴുവൻ മാലിന്യങ്ങളും ഒരുമിച്ചു നിക്ഷേപിക്കുന്ന സ്ഥലം ആയിരുന്നു പുതിയാപ്പ് പ്രദേശത്തെ ട്രഞ്ചിങ് ഗ്രൗണ്ട് ജൈവവും അജൈവവും ഉൾപ്പെടെ എല്ലാം പുതിയാപ്പും പരിസര പ്രദേശവും ദുർഗന്ധത്താൽ വീർപ്പുമുട്ടുന്ന അവസ്ഥയും പ്രദേശത്തെ ആളുകളുടെ സമരം ഉൾപ്പെടെ നഗരസഭ ഭരണ സമിതി അഭിമുഖീകരിച്ച വിവിധ ഘട്ടങ്ങൾ പ്രശ്നങ്ങളും പ്രയാസങ്ങളും ഈ പ്രദേശത്തുകാർക്ക് പെണ്ണ് കിട്ടാത്ത സാഹചര്യം ഹ സാ ഡസ് മേഖല ആയതിനാൽ വീട് വെക്കാനുള്ള പ്രയാസം ഇങ്ങനെ ഒട്ടനവധി പ്രയാസങ്ങൾ വന്നപ്പോ മുൻ ഭരണ സമിതികളൊക്കെ പല ശ്രമങ്ങളും ഇതിനൊരു ശാശ്വത പരിഹാരത്തിനായി ശ്രമിച്ചെങ്കിലും വലിയ ഒരു സാമ്പത്തികം വെല്ലുവിളിയായി മാറി.. ശുചീത്വ മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാന സർക്കാർ ജാഗ്രതയോടെ ഉള്ള പ്രവർത്തനങ്ങൾക്ക് മാതൃക പരമായ ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്ന ഈ ഒരവസരത്തിൽ വടകര നഗരസഭയും അഭിമാനകരമായ പ്രവർത്തനങ്ങൾ സുസ്ഥിരമായി നടത്താനുള്ള വലിയ പങ്കാണ് ജനകീയ പങ്കാളിത്തതോടെ നടത്തി വരുന്നത് . ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി വീണ്ടെടുക്കാനായി ഈ ഭരണ സമിതി വന്ന ആദ്യ ഘട്ടം ഫണ്ടിന്റെ ലഭ്യതക്കായി പല വിധ ശ്രമവും നടത്തുന്ന അവസരത്തിൽ KSWMP യ്ക്കു പ്രൊജക്റ്റ്‌സമർപ്പിച്ചാൽ കിട്ടുമെന്നഅറിവിന്റെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ്‌സമർപിക്കുകയാണ് ചെയ്തത് പ്രദേശത്തുകാരുടെയും ഭരണ സമിതിയുടെയും ഭാഗ്യം എന്ന് തന്നെ പറയാം കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്‌ പ്രകാരം വേൾഡ് ബാങ്ക് അഞ്ച് കോടി അറുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചു തരികയും ചെയ്തതിന്റെ ഭാഗമായി തുടർ പ്രവർത്തനം നീക്കുകയും ഈ പ്രവർത്തി ടെൻഡർ ചെയ്തത് പ്രകാരം സംസ്ഥാനത്തെ 20തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടി സർക്കാർ SMS നാഗ്പൂർ എന്ന കരാർ കമ്പനിയുമായി എഗ്രിമെന്റ് വച്ചു ഇതിൽ ആദ്യ ഘട്ടത്തിൽ എട്ടു നഗരസഭകൾക്കു മുൻഗണന നൽകി ആ മുൻ ഗണന പട്ടികയിൽ വടകര നഗര സഭ ഉൾപ്പെടുകയും ആദ്യമായി നമ്മുടെ ബയോ മൈനിംഗ് പ്രവർത്തി ആരംഭിക്കുകയും ചെയ്തു എഗ്രിമെന്റ് പ്രകാരം മൂന്ന് മാസം കൊണ്ട് ഈ മുഴുവൻ മലിന്യങ്ങളെയുംഅതായതു 1965മുതൽ നാം നിക്ഷേപിച്ചത്ആറു മീറ്റർ താഴ്ചയിൽ കിടക്കുന്നുണ്ട് ഇത് മുഴുവൻ മാറ്റി നമുക്ക് ശുചിത്വ സുന്ദര ഭൂമിയാക്കി വരും തലമുറയ്ക്ക് കൈ മാറാം

Related Articles

Back to top button