Blog
തമിഴ് നാടോടി സ്ത്രീകൾ;സൂക്ഷിച്ചു വെച്ചിരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ചു
എടച്ചേരി: എടച്ചേരി സെൻട്രലിൽ തമിഴ് നാടോടി സ്ത്രീകളുടെ മോഷണം. മൂവർ സംഘമായ ഇവർ അയൽവാസികളായ രണ്ടുപേരുടെ വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു. മൂന്ന് ചാക്ക് ഇരുമ്പു കമ്പികളും, ആക്രി സാധനങ്ങളും പുതിയോട്ടിൽ അബ്ദുറഹ്മാന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇവ വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയ സമയം വീട്ടിൽ ആളനക്കമില്ലാത്ത നേരം നോക്കി മോഷ്ടിച്ചു. ശേഷം പിന്നാമ്പുറത്തുള്ള വീട്ടിൽ കൂടയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന അടയ്ക്കയും മോഷ്ടിച്ചു. സംശയം തോന്നിയ സമീപവാസി ഒച്ചവെച്ചതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പട്ടാപ്പകൽ തന്നെ ഇത്തരത്തിലുള്ള മോഷണം സംഭവിച്ചത് പ്രദേശവാസികളെ ആകെ ആശങ്കയിലാഴ്ത്തി.