കല്ലാച്ചി: രാജ്യം പതിനെട്ടാമത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നാടൊട്ടുക്കും രാഷ്ട്രീയപാർട്ടികൾ പ്രചരണം ശക്തമാക്കുന്നു. പൗരൻമാരുടെ വിലയേറിയ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ സകലരുടെയും ആഹ്വാനം. ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പിന് നിസ്തുലമായ സ്വാധീനമാണ് ജനങ്ങൾക്കിടയിലുള്ളത്. പട്ടണങ്ങൾക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലവിൽ വരേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് യുഡിഎഫ് നാദാപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നത്. പഞ്ചായത്തിലെ പ്രധാന പട്ടണമായ കല്ലാച്ചിയിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എം.പി സൂപ്പി അധ്യക്ഷത വഹിച്ചു. കെ എം രഘുനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വലിയാണ്ടി ഹമീദ്, വി.വി റിനീഷ്, സി കെ നാസർ, പ്രേമൻ മാസ്റ്റർ, കോടങ്കണ്ടി മൊയ്തു, അബ്ബാസ് കണേയ്ക്കൽ, എരഞ്ഞിക്കൽ വാസു, ബാലാമണി ടീച്ചർ, സി കെ അബ്ദുല്ല സംസാരിച്ചു.
റിപ്പോർട്ട്: ഷമീം എടച്ചേരി