‘തല’ ഇനി കേരളം ഏറ്റെടുക്കും;പുത്തൻ സാങ്കേതിക വിദ്യയെ സരസമായി അവതരിപ്പിച്ച് ‘മേമുണ്ട’യുടെ ശാസ്ത്ര നാടകം
കോഴിക്കോട്: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം “_തല_ ” ഒന്നാം സ്ഥാനവും A ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കൂടെ മികച്ച നടനായി ഫിദൽ ഗൗതവും, മികച്ച രചനയും സംവിധാനവും ജിനോ ജോസഫിനും ലഭിച്ചു. “തല” പ്രതിബാധിക്കുന്നത് നിർമ്മിത ബുദ്ധി (Al) യെക്കുറിച്ചാണ് നാടക ഇതിവൃത്തം. അന്ധവിശ്വാസത്തിനും, പ്രകൃതി ചൂഷണത്തിനും എതിരായുള്ള ശക്തമായ സന്ദേശവും നാടകം നൽകി. നിർമ്മിത ബുദ്ധിയിലൂടെ മനുഷ്യ നേട്ടങ്ങൾ വിവരിക്കുകയാണ് നാടകത്തിൽ.ശാസ്ത്ര നാടകം ഫസ്റ്റ് – മേമുണ്ട HSSസെക്കൻ്റ് – പന്തലായനി GHSSമൂന്നാം സ്ഥാനം – സെൻ്റ് വിൻസൻ്റ് കോളനി HSS & സെൻ്റ് ആൻ്റണീസ് HSS, വടകര മികച്ച നടൻ – ഫിദൽ ഗൗതം (മേമുണ്ട HSS നാടകം തല)മികച്ച നടി – ആരാധ്യ (സെൻ്റ് ആൻ്റണീസ് HSS)മികച്ച സംവിധാനം, രചന – ജിനോ ജോസഫ് (നാടകം തല – മേമുണ്ട HSS)