Blog

താമരശ്ശേരി സബ് ജില്ലാ കലാമേള; ഹാട്രിക് വിജയം സ്വന്തമാക്കി ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി

താമരശ്ശേരി: സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 243 പോയിന്റോടെ തുടർച്ചയായി മൂന്നാം തവണയും വിജയികളായി താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർ സെക്കൻഡറിയിലെയും, വൊ ക്കേഷണൽ ഹയർ സെക്കൻഡറിലെയും ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.കലാമേളയിലെ പ്രധാന ആകർഷണ ഇനങ്ങളായഒപ്പനതിരുവാതിരചവിട്ടുനാടകംഇംഗ്ലീഷ് സ്കിറ്റ്, ഭരതനാട്യം, കുച്ചുപ്പുടി, മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. നാടൻപാട്ട്, ദേശഭക്തിഗാനം, മൂകാഭിനയം,ഗ്രൂപ്പ് ഡാൻസ്മത്സരങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി . വ്യക്തിഗത ഇനങ്ങൾക്കും ഓഫ്‌ സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പ്രകടനം വേറിട്ടതായി.ആർട്സ് കോഡിനേറ്റർമാരായ , ഷീന പി.പി, എ കെ അബ്ദുൽ അസീസ്, സുവിഷ പ്രിൻസിപ്പൽ മഞ്ജുള യു.ബി, ഉമ്മു കുൽസു, അധ്യാപകരായ സിനി പി സി, ട്രീസ ലിഷ ,ആർ.കെ ഷാഫി, എം ടി അബ്ദുൽ അസീസ്, സുബീഷ്, ഫിനോസ്, ജോസ് കുട്ടി, ദീപ ജോസഫ്, ലെസ്നി മാത്യു, ജസീന ആർ , ബിന്ദു കെ . ഉസൈൻ കുട്ടി, രജില വി.എം, ഡയാന കുര്യാക്കോസ്. ലക്ഷ്മി,ഷംന, മുഹ്സിന, രാധ NSS പ്രോഗ്രാം ഓഫീസർ രജിന സി ,പി ടി എ, എസ് എം സി ഭാരവാഹികളായ അഷ്‌റഫ്‌ കോരങ്ങാട്, എം വിനോദൻ, നൗഷാദ് എന്നിവർ സ്കൂളിലെ കലാകാരന്മാർക്കും കലാകാരികൾക്കും നേതൃത്വം നൽകി. ചുരുങ്ങിയ സമയം കൊണ്ടുള്ള പ്രാക്ടീസും, നിർലോഭമായുള്ള ഒത്തൊരുമയും സഹകരണവും കഠിനപ്രയത്നവുമാണ് മികച്ച വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയത്. പിടിഎയും അദ്ധ്യാപകരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Related Articles

Back to top button