Blog
തെങ്ങ് വീണു;വൈദ്യുതി വിതരണം തടസ്സപ്പെട്ടു
എടച്ചേരി സെൻട്രൽ: തെങ്ങ് വീണത് കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കെട്ടുങ്ങൽ ഖബർസ്ഥാനിൽ ആയിരുന്നു സംഭവം. പള്ളിയിലേക്കുള്ള വിതരണത്തിനായി ഉപയോഗിച്ചിരുന്ന വൈദ്യുതി പോസ്റ്റാണ് തെങ്ങ് വീണത് കാരണം നിലത്ത് പൊട്ടിവീണത്. അല്പം പഴകിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീഴുകയും തുടർന്ന് പോസ്റ്റ് ഉൾപ്പെടെ തകരുകയുമായിരുന്നു. ഭാഗ്യവശാൽ താഴെ കാൽനടയാത്രക്കാർ ഇല്ലാതിരുന്നത് വലിയ ആശ്വാസമായി. പോസ്റ്റ് പൊട്ടിയതിനാൽ വൈദ്യുതി കമ്പികൾ നിലത്താണുള്ളത്. ഉടൻ എടച്ചേരി കെഎസ്ഇബി ഉദ്യോഗസ്ഥരെ കമ്മിറ്റി അധികൃതർ വിവരമറിയിച്ചു. തുടർന്ന് കെഎസ്ഇബി അധികൃതർ സംഭവ സ്ഥലത്തെത്തി. ഇന്ന് അവധി ദിവസമായതിനാൽ നാളെ വേണ്ട പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് അവർ ഉറപ്പു നൽകി. ലൈൻ തകരാറുമൂലം അടുത്തുള്ള ആറോളം വീടുകളിൽ വൈദ്യുതി നിലച്ചു.