Blog
ദേശാഭിമാനി പത്രത്തിൻ്റെ വരിസംഖ്യ ഏൽപ്പിച്ചു
ആയഞ്ചേരി: സി പി ഐ (എം) ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് ,ദേശാഭിമാനി പത്രത്തിൻ്റെ ക്വാട്ട പൂർത്തികരിച്ചു . വാർഷികവരിക്കാരുൾപ്പടെ 33 പേരുടെ വരിസംഖ്യ ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. ലോക്കൽ കമ്മിറ്റി അംഗം ടി.വി. കുഞ്ഞിരാമൻ മാസ്റ്ററെ ഏൽപ്പിച്ചു. വടകര വെച്ച് 2025 ജനുവരി 29, 30, 31 തീയ്യതികളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണത്തിനായ് ഈയ്യക്കൽ ചേർന്ന യോഗത്തിൽ വെച്ചാണ് തുക കൈമാറിയത്. സി.യം ഗോപാലൻ അധ്യക്ഷം വഹിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രജിത്ത് പി, ലിബിൻ കെ എം, അശ്വിൻ പി.കെ, ഇ ഗോപാലൻ, അനീഷ് പി.കെ എന്നിവർ സംസാരിച്ചു.ലിബിൻ കെ എം ചെയർമാനും പ്രജിത്ത് പി കൺവീനറുമായ് 51 അംഗ സംഘാടക സമിതി രൂപികരിച്ചു.