Blog
നന്മയുടെ കരുതൽ;ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറ്റം നിർവ്വഹിച്ചു
കുന്നുമ്മൽ: പട്ടികജാതി വികസന വകുപ്പിന്റെ ദുർബല വിഭാഗ പുനരധിവാസപദ്ധതി പ്രകാരം സ്വയം തൊഴിൽ ധനസഹായം അനുവദിച്ചു വാങ്ങിയ രണ്ടു ഓട്ടോ റിക്ഷകളുടെ (രാജേഷ്. കെ. സി, കുറ്റ്യാടി, ഗോകുൽ കൃഷ്ണ, കുറ്റ്യാടി )താക്കോൽ ദാനം ബഹു. ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. കെ. പി. ചന്ദ്രി നിർവഹിച്ചു.. വൈസ് പ്രസിഡന്റ് ശ്രീ.മുഹമ്മദ് കക്കട്ടിൽ, അദ്യക്ഷവഹിച്ചു. ബാബു കാട്ടാളി ( പ്രസി: നരിപ്പറ്റ ) ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കുഞ്ഞിരാമൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.ലീബ സുനിൽ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ലീല ബ്ലോക്ക് മെമ്പർ കുഞ്ഞിക്കണ്ണൻ, ഗീതരാജൻ, കൈരളി, കെ.ഒ. ദിനേശൻ ,മുജീബ് റഹ്മാൻ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീമതി. എസ്. സൗദ എന്നിവർ പങ്കെടുത്തു.