Blog

നയീചേതന 3.0;ജെൻഡർ ക്യാമ്പയിൻ എടച്ചേരിയിലും

ഇരിങ്ങണ്ണൂർ: എടച്ചേരി ഗ്രാമ പഞ്ചായത്ത് , കുടുംബശ്രീ സി.ഡി.എസ്,GRC യുടെ നേതൃത്വത്തിൽ നയിചേതന 3.0 ജെൻഡർ ക്യാമ്പയിൻ സി.ഡി.എസ് തല ഉദ്ഘാടനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽവച്ച് നടന്നു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു.വി സ്വാഗതം ആശംസിച്ചു ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം രാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. .പഞ്ചായത്ത് സെക്രട്ടറി നിഷ പി എൻ പ്രതിജ്ഞ ചൊല്ലികൊടുത്തു . ചടങ്ങിൽ ക്ഷേമകമ്മിറ്റി ചെയർമാൻ കോയിലോത്ത് രാജൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ വള്ളിൽ,വാർഡ് മെമ്പർമാരായ കെ.ടി.കെരാധ, എം കെ സുജാത, ശ്രീജ പാല പറമ്പത്ത്, സെലീന, ഷിബിൻ ടി. കെ, ശ്രീജിത്ത് സി.പി, ശ്രീധരൻ മാമ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് മെമ്പർമാർ FNW RP മാർ അഗ്രി CRP, Lokos RP മാർ സിഡിഎസ് അക്കൗണ്ടൻ്റ്,വിദ്യാർത്ഥികൾ ,കുടുംബശ്രീ അംഗങ്ങൾ,ആശവർക്കർ,കമ്യൂണിറ്റി കൗൺസിലർ എന്നിവർ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ശ്രീമതി രജനി വി കെ നന്ദി പറഞ്ഞു.

Related Articles

Back to top button