Blog
നല്ല നാളെക്കായി;നവോന്മേഷ യാത്ര
പുറമേരി: പുറമേരിയുടെ ശുചീകരണ നേതൃത്വം ദ്വിദിന ടൂർ യാത്ര സംഘടിപ്പിച്ചു. പ്രിയപ്പെട്ട ഹരിത കർമ്മ സേന അംഗങ്ങൾ മൂന്നാറിലേയ്ക്കാണ് യാത്ര തിരിച്ചത്.07/5/24 ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തത്. തിരക്കുകൾക്കിടയിലും 2 ദിവസം ആഘോഷമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മൂന്നാർ യാത്ര.കഴിഞ്ഞ ദിവസം രാത്രി 8.30 മണിയ്ക്ക് അരൂരിൽ നിന്ന് പുറപ്പെട്ട വാഹനം വിലാതപുരം വഴി പുറമേരി യിൽ എത്തിച്ചേർന്നു.തുടർന്ന് എല്ലാവരും ചേർന്ന് 9.30 ന് പുറമേരിയിൽ നിന്നും യാത്ര തുടർന്നു. ബഹുമാനപ്പെട്ട പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി കെ ജ്യോതിലക്ഷ്മി, മെമ്പർ രവി (12th വാർഡ്) എന്നിവർ ചേർന്ന് ഹരിത കർമ്മ സേനാംഗങ്ങളെ യാത്രയയച്ചു.