Blog
Trending

നാടെങ്ങും ഉത്സവം;പെരുന്നാൾ കിറ്റ് വിതരണം നടത്തി എസ്.ഡി.പി.ഐ

പെരുന്നാൾ കിറ്റ് വിതരണം നടത്തി എസ്.ഡി.പി.ഐ

വടകര: ശവ്വാൽ മാസപ്പിറവി മാനത്ത് ദർശനമാകുവാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഉത്സവാന്തരീക്ഷത്തിൽ മുഴുങ്ങിയിരുക്കുകയാണ് നാട്. വിവിധ രാഷ്ട്രീയപാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം സുലഭമായി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി വടകര മുൻസിപ്പൽ ഏരിയയിലുള്ള എസ്.ഡി.പി.ഐ. കൊയിലാണ്ടി വളപ്പ് ബ്രാഞ്ചും റമദാൻ മാസത്തിലെ അവസാന മണിക്കൂറുകൾ അശരണരെ സഹായിക്കുന്നതിനായി സേവന രംഗത്ത് സജീവമാവുകയാണ്. പെരുന്നാൾ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല ബ്രാഞ്ച് പ്രസിഡന്റ്‌ മഷ്ഹൂദ് കെ.പി. ക്ക് നൽകി നിർവ്വഹിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ റഹീം. എം,സെക്രട്ടറി ഇസ്മായിൽ. ഇ. വി, ഷുഹൈബ്. കെ, ഷാഫി, എന്നിവർ സന്നിഹിതരായി.

റിപ്പോർട്ട്:ഷമീം എടച്ചേരി

Related Articles

Back to top button