Blog
നാട്ടൊരുമ തൂണേരി;സൂചന ബോർഡ് നാടിന് സമർപ്പിച്ചു
തൂണേരി: തൂണേരി ടൗൺ ജംഗ്ഷനിൽ നാട്ടൊരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിശാസൂചക ബോർഡ് സ്ഥാപിച്ചു. നാട്ടൊരുമാ തൂണേരിയുടെ രക്ഷാധികാരികളിൽ ഒരാളായ ഉസ്മാൻ തൂണേരി, കൺവീനർ നിസാർ മാർക്കോത്ത്, ട്രഷറർ ഷാജി വി.പി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹിം കെ.പി, അബ്ദുൽ ഗഫൂർ കുറുങ്ങോട്ട്, സനീഷ് ശങ്കരൻ, ഗ്രൂപ്പ് അംഗം ഇസ്ഹാഖ് മുളിവയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് നാടിന് ദിശാ സൂചക ബോർഡ് സമർപ്പിച്ചത്. ബോർഡ് സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകിയ ടെക്സോൺ മൊബൈൽ ഷോപ്പ് ഉടമ ഇസ്ഹാക്ക് മുളിവയലിനെ പ്രത്യേകം അഭിനന്ദിച്ചു.