Blog
നാട് കൈകോർക്കുന്നു; സഹീറിനെ രക്ഷിക്കണം ചികിത്സാ സമിതി രൂപീകരിച്ചു
വില്ല്യാപ്പള്ളി: പ്രവാസ ജീവിതത്തിനിടെ ഇരു വൃക്കകളും തകരാറിലായി നാട്ടിലെത്തിയ പൊന്മേരി പറമ്പ്, തെക്കേ മലയിൽ സഹീർന്റെ കിഡ്നി മാറ്റി വെക്കൽ അടക്കമുള്ള വിദക്ത ചികിത്സയ്ക്ക് വേണ്ടി പൊന്മേരി MLP സ്കൂളിൽ വെച്ച് സർവ്വ കക്ഷി നേതൃത്വത്തിൽ ചികിൽസാ സമിതി രൂപികരിച്ചു.ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് എൻ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ചെയർമാനായി മൊയ്തു മാസ്റ്ററെയും, കൺവീനറായി നവാസ് കല്ലേരിയേയും, ട്രഷറർ ആയി കുയിമ്പിൽ കുഞ്ഞബ്ദുള്ള ഹാജി യേയും തിരഞ്ഞെടുത്തു. കൂടാതെ സഹീറിന്റെ ചികിൽസയ്ക്കായി 101 അംഗകമ്മിറ്റിയും നിലവിൽ വന്നു.മുഖ്യ രക്ഷാധികാരികളായി വടകര എം.പി ഷാഫി പറമ്പിലും, കുറ്റ്യാടി എം എൽ.എ.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് നെല്ലിയോട്ടുമ്മൽ, തണൽ അബ്ദുള്ളഹാജി, അറഫ മൊയ്‌ദുഹാജി എന്നിവരെയും തെരഞ്ഞെടുത്തു.