നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം നവംബർ 1,2തിയ്യതികളിൽ : കല്ലാച്ചി എം എൽ പി സ്‌കൂളിൽ
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം നവംബർ 1,2 തിയ്യതികളിൽ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിൽ നടത്താൻ തീരുമാനിച്ചു .ഗ്രാമ പഞ്ചായത്തിലെ 16 എൽ പി സ്‌കൂളിലെ കുട്ടികൾ തമ്മിലാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത് . കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ അധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻമാരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് , അംഗങ്ങളായ അബ്ബാസ് കണേക്കൽ , മസ്ബൂബ ഇബ്രാഹിം വി എ സി , മണ്ടോടി ബഷീർ മാസ്റ്റർ , പ്രകാശൻ മാസ്റ്റർ , പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ , ടി കണാരൻ , ടി അസീസ് ,,പി കെ സമീർ എന്നിവർ സംസാരിച്ചു .സംഘാടക സമിതി ഭാരവാഹികളായി വി വി മുഹമ്മദലി ( ചെയർമാൻ )സുചിത്ര സി പി (ജന :കൺവീനർ )നൗഷാദ് മുണ്ടാടത്തിൽ ( ട്രഷറർ )എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം കമ്മിറ്റി -സി കെ നാസർ (ചെയർമാൻ)അർജുൻ ജി കെ( കൺവീനർ)ഫിനാൻസ് കമ്മിറ്റി എം സി സുബൈർ (ചെയർമാൻ )നൗഷാദ് മുണ്ടാടത്ത്(കൺവീനർ )ഫുഡ് കമ്മിറ്റി ജനീദ ഫിർദൗസ് (ചെയർമാൻ )പി കെ സമീർ (കൺവീനർ )ട്രോഫി കമ്മിറ്റി അബ്ബാസ് കണയക്കൽ (ചെയർമാൻ )ആനാണ്ടി അമ്മദ് ( കൺവീനർ )മീഡിയ & പബ്ലിസിറ്റി മസ്ബൂബ ഇബ്രാഹിം (ചെയർമാൻ ) സിനാൻ വി പി (കൺവീനർ)ഐ.ടി കെ പി മൊയ്തു മാസ്റ്റർ (ചെയർമാൻ )മുഹമ്മദലി എ കെ (കൺവീനർ ) റിസപ്ഷൻ കമ്മിറ്റി ടി വി പി അബ്ദുറഹിമാൻ (ചെയർമാൻ)അഭിന ടീച്ചർ (കൺവീനർ )സ്റ്റേജ് & ഡെക്കറേഷൻ വി പി ഫൈസൽ ( ചെയർമാൻ)മുഹമ്മദ് പുത്തൻപുരയിൽ(കൺവീനർ) എന്നിവരെയും തെരെഞ്ഞെടുത്തു .പടം :നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു.