Blog

നാദാപുരം മേഖലയിൽ; കൂടുതൽ സിബിഎസ്ഇ പ്ലസ് ടു വേണമെന്ന ആവശ്യം ശക്തം

നാദാപുരം: സിബിഎസ്ഇ വരെ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നാദാപുരം മേഖലയിൽ പ്ലസ് ടു കോഴ്സ് ഇല്ലാതെ ബുദ്ധിമുട്ടുന്നു. നാദാപുരം മേഖലയിൽ ആവശ്യത്തിന് സിബിഎസ്ഇ പ്ലസ്ടു ഇല്ലാത്തതാണ് പ്രധാന കാരണം. ഇതിനാൽ മേഖലയിലെ വിദ്യാർത്ഥികൾ വടകരെയും കുറ്റ്യാടിയും ആണ് ആശ്രയിക്കുന്നത്. വർഷങ്ങളായി ഈ പ്രവണത തുടർന്ന് വരികയാണ്. ഇതിനൊരു മാറ്റം വേണം എന്നാണ് രക്ഷിതാക്കളിൽ എന്നപോലെ വിദ്യാർഥികളും ആവശ്യപ്പെടുന്നത്. മേഖലയിൽ ഏറ്റവും പഴക്കം ചെന്ന സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ ഇവിടങ്ങളിലും നിലവിൽ പ്ലസ് ടു ഇല്ല. കേരള ഹയർസെക്കൻഡറി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്ലസ് ടു സ്കൂളുകളിൽ വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമാണ്. സമാന്തരമായി സിബിഎസ്ഇ യുടെ പ്ലസ് ടു നിലവിൽ വരികയാണെങ്കിൽ ചെറിയൊരു വിഭാഗം കുട്ടികൾക്കെങ്കിലും അത് ഒരു ആശ്വാസകരമായിരിക്കും. സിബിഎസ്ഇ സിലബസ് സെൻട്രൽ ലിസ്റ്റിന്റെ ഭാഗമായതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റിനും വലിയ മൂല്യമുണ്ട്. ഭാവിയിൽ വിദ്യാർത്ഥികൾക്ക് പല കോഴ്സിന് ചേരുമ്പോഴും ഇത് ഉപകാരപ്പെടും. അത്തരത്തിൽ വിദ്യാഭ്യാസ രീതികളോട് കൂടുതൽ ദീർഘവീക്ഷണത്തോടുള്ള സമീപനം നാദാപുരത്തുനിന്ന് വേണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉചിതമായ തീരുമാനം ഉണ്ടാകും അടുത്തുതന്നെ എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളാണ് സിബിഎസ്ഇ.യിൽ, കോഴ്സുകൾ ആയി പഠിപ്പിക്കുന്നത്. ഇതിൽ ഐ.എ.എസ് ഉൾപ്പെടെ ആഗ്രഹിക്കുന്നവർക്ക് ഹ്യൂമാനിറ്റീസ് എന്ന വിഷയം വളരെ വിജ്ഞാനപ്രദം ആയിരിക്കും, എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related Articles

Back to top button