Blog

നാദാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

നാദാപുരം: കിഴക്കൻ മലയോര മേഖലയുടെ ചിരകാല അഭിലാഷമായ നാദാപുരം- തിരുവനന്തപുരം കെഎസ്ആർടിസി ബസ് യാഥാർത്ഥ്യമാകും എന്ന പ്രത്യാശയോടെയാണ് നാദാപുരത്തുകാർ. മലയോര മേഖലയുടെ ഉദ്യോഗസ്ഥ, സർവ്വീസ്, ആതുരസേവന മേഖലയിലുള്ളവർക്ക് കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരവുമായി ബന്ധം സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് വേണമെന്ന ആവശ്യം ശക്തമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷാഭവൻ, ഹയർസെക്കൻഡറി ഹൈസ്കൂൾ ബോർഡ് മുതലായ ഇടങ്ങളിലേക്ക് പരാതിയുമായും അല്ലാതെയും സന്ദർശിക്കുവാനും ഇത് വളരെയേറെ ഉപകരിക്കും. ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുള്ള വാണിമേൽ പഞ്ചായത്തിനും ഇത് വളരെയേറെ പ്രയോജനം ചെയ്യും. ബഹുമാനപ്പെട്ട നാദാപുരം എം.എൽ.എ ഇ.കെ വിജയൻ സാറിൽ നിന്നും ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടൊപ്പം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി. ഗണേഷ് കുമാറിൽ നിന്നും അനുകൂലമായ ഇടപെടലുകളും പ്രതീക്ഷിക്കുന്നു.

Related Articles

Back to top button