Blog

നാളികേര കമ്പനി ജനറൽബോഡിയിൽ ഷെയർ ഫോൾഡർമാരുടെ ഇറങ്ങിപ്പോക്ക് പ്രതിഷേധം:

വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വാർഷിക ജനറൽബോഡി ബഹിഷ്കരിച്ച് ഷെയർ ഹോൾഡർമാർ ഇറങ്ങിപ്പോക്ക് നടത്തി.നിലവിലുള്ള ഭരണസമിതിയുടെ നഗ്നമായ നിയമലംഘനത്തിലും ജനാധിപത്യ വിരുദ്ധതയിലും പ്രതിഷേധിച്ചുകൊണ്ടാണ്ഷെയർ ഹോൾഡർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.യഥാർത്ഥത്തിൽ ഒമ്പതാമത് വാർഷിക ജനറൽ ബോഡിയാണ് നടത്തേണ്ടിയിരുന്നത്.ഒമ്പതാമത് ജനറൽബോഡി യോഗം 2023 ഡിസംബർ 21 ന് വൈകുന്നേരം 3 മണിക്ക് ടൗൺഹാളിൽ വച്ച് ഷെയർ ഹോൾഡർമാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് മധ്യസ്ഥതയിൽ മാറ്റിവെക്കുകയായിരുന്നു.എന്നാൽ അന്ന് ഭരണസമിതി നൽകിയ ഉറപ്പ് പിന്നീട് പാലിക്കപ്പെട്ടില്ല.ഒമ്പതാമത്തെ ജനറൽ ബോഡിയോഗം ചേരാതെയാണ് പത്താമത് ജനറൽബോഡി യോഗം സപ്തംബർ 30 ന് ടൗൺഹാളിൽ വെച്ച് ചേർന്നത്. പതിവായി മിനിട്ട്സ് ബുക്ക് ഇല്ലാതെ യോഗനടപടികൾ നടത്തി തീരുമാനങ്ങൾ അറിയിക്കാതെയാണ് ജനറൽ ബോഡി യോഗങ്ങൾ നടത്താറുണ്ടായിരുന്നത്.ഏറെക്കാലത്തെ പ്രതിഷേധത്തിന് ശേഷമാണ് ജനറൽ ബോഡിയിൽ മിനിറ്റ്സ്സ് രേഖയിൽ ഒപ്പിടാൻ സംവിധാനം ഉണ്ടാക്കിയത്.നഷ്ടത്തിലോടുന്ന കമ്പനിയിൽ നിന്ന് മാസംതോറും 40000 രൂപ ഡയറക്ടർമാർ കൈപ്പറ്റുന്നതായി ചെയർമാൻ അറിയിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.തുടർച്ചയായി കള്ളക്കണക്കുകളും വ്യാജ രേഖകളും അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഷെയർ ഹോൾഡർമാർ വേദി വിട്ടിറങ്ങിയത്.ടൗൺഹാളിന് പുറത്ത് മുദ്രാവാക്യങ്ങളോടെ ഷെയർ ഹോൾഡർമാർ വമ്പിച്ച പ്രതിഷേധം രേഖപ്പെടുത്തി. ഭൂരിപക്ഷം ഷെയർ ഉടമകളും എതിരാണെന്ന്‌ മനസ്സിലാക്കിയ ഭരണസമിതി ഹൈകോടതിയിൽനിന്ന് പോലീസ് സംരക്ഷണം തേടിയാണ് യോഗം നടത്തിയത്. വരുംനാളുകളിൽ നിയമപരമായ നടപടികളിലേക്ക് പോകുമെന്നും കമ്പനിയെ രക്ഷിച്ചെടുക്കുമെന്നും സംരക്ഷണ സമിതി പ്രവർത്തകർ അവകാശപ്പെട്ടു.

Related Articles

Back to top button