BlogLocal

പുതുവത്സര ദിനത്തിൽ നാദാപുരത്ത് 1.65 കോടി രൂപയുടെ പ്രവർത്തികൾക്ക് തുടക്കമായി

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി1.65 കോടി രൂപ ചെലവിൽ നാദാപുരത്ത് നവീകരണ പ്രവൃത്തി നടത്തുന്ന നാദാപുരം ഇൻഡോർ സ്റ്റേഡിയം ,മത്സ്യ മാർക്കറ്റ് ,കല്ലുവിളപ്പിൽ പുത്തൻപള്ളി റോഡ് എന്നീ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം നാദാപുരത്ത് ഗ്രാമ പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു .വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .ജനനിധികളായ രജീന്ദ്രൻ കപ്പള്ളി, എം സി സുബൈർ ,ജനിദ ഫിർദൗസ്‌ അഡ്വക്കേറ്റ് എ സജീവൻ ,സി എച്ച് നജ്മ ബീവി ,പി പി ബാലകൃഷ്ണൻ, അബ്ബാസ് എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത് , സി എച്ച് മോഹനൻ ,അഡ്വക്കേറ്റ് കെ എം രഘുനാഥ് , വലിയാണ്ടി ഹമീദ് ,ടി സുഗതൻ മാസ്റ്റർ ,കെ ടി കെ ചന്ദ്രൻ, കെ വി നാസർ ,കരിമ്പിൽ ദിവാകരൻ, നിസാർ എടത്തിൽ ,,വി വി റിനീഷ് ,കെജി ലത്തീഫ് , കോടോത്ത് അന്ത്രു ,കരിമ്പിൽ വസന്ത, കരയത്ത് ഹമീദ് ഹാജി എന്നിവർ സംസാരിച്ചു .

Related Articles

Back to top button