പൊലിയുന്ന യുവത്വം; അക്ഷയ് ആക്ഷൻ കമ്മിറ്റി രൂപീകരണം ഇന്ന് വൈകിട്ട്
വിലങ്ങാട്: എംഇടി കോളേജ് അവസാന വർഷ ബി.ബി.എ വിദ്യാർത്ഥിയായിരുന്ന അക്ഷയ് യുടെ മരണത്തിലുള്ള ദുരൂഹത അവസാനിപ്പിക്കുക. അക്ഷയുടെ ദുരൂഹര മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും കൊണ്ടുള്ള ജസ്റ്റിസ് ഫോർ അക്ഷയ് ആക്ഷൻ കമ്മിറ്റി രൂപീകരണം ഇന്ന് വൈകിട്ട് 6 മണിക്ക് കമ്മായി അനൂപിന്റെ വീട്ടിൽ നടക്കും. മുഴുവൻ നാട്ടുകാരെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്. വിഷു ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പാണ് അക്ഷയ് യെ ദുരൂഹ സാഹചര്യത്തിൽ മരത്തിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടത്. എന്നാൽ മരം കയറാൻ അറിയാത്ത അക്ഷയ് എങ്ങനെ ഇവിടെ എത്തി എന്നുള്ളത് അച്ഛൻ ചോദിക്കുന്നു. കൂടാതെ മോട്ടോർ ബൈക്ക് ഇത്രയും ദൂരം ഒരാൾക്ക് പോലും തനിച്ച് കൊണ്ടുവരാൻ പോലും സാധിക്കില്ല. പോസ്റ്റുമോട്ടം 20 മിനിറ്റ് കൊണ്ട് അവസാനിപ്പിച്ചത്. എന്നിങ്ങനെ കുടുംബം വലിയ ശക്തമായ ആരോപണങ്ങളാണ് ഇത് കൊലപാതകമാണ് എന്ന് പറയാൻ കാരണം. പാലക്കാട് എംഎൽഎയും, വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഷാഫി പറമ്പിൽ വീട് കഴിഞ്ഞദിവസം സന്ദർശിച്ച് വീട്ടുകാരെ ആശ്വസിപ്പിച്ചിരുന്നു. അന്വേഷണത്തിലെ അപാകത പോലീസ് എത്രയും പെട്ടെന്ന് പരിഹരിച്ച് കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഷാഫി ആവശ്യപ്പെട്ടത്.