Blog

പ്രതികളെ അറസ്റ്റ് ചെയ്യുക; താക്കീതായി യു.ഡി.വൈ.എഫ്. മാർച്ച്

വടകര: വടകര എസ്പി ഓഫീസ് മാർച്ച് പ്രതികൾക്കെതിരെയുള്ള താക്കീതായി. യു.ഡി.വൈ.എഫ് ന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് യൂത്ത് ലീഗിന്റെയും, യൂത്ത് കോൺഗ്രസിന്റെയും, മറ്റു യുവജന സംഘടനകളുടെയും നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഡോക്ടർ എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വടകരയിൽ പാരമ്പര്യമായി നിലനിൽക്കുന്ന രാഷ്ട്രീയ സംവിധാനത്തെ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തോടെ സിപിഐഎം അട്ടിമറിച്ചിരിക്കുകയാണ് എന്ന് ആരോപിച്ചു. ആരാണ് വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചത് എന്നകാര്യം പോലീസ് അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ നിസ്സംഗത വെടിഞ്ഞുകൊണ്ട് സൈബർ വിങ്ങ് ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിസ്ഹബ് കീഴരിയൂർ, ശുഹൈബ് കുന്നത്ത് ഉൾപ്പെടെയുള്ള യുവജന രാഷ്ട്രീയ പ്രസ്ഥാന നേതാക്കന്മാർ പങ്കെടുത്തു.

Related Articles

Back to top button