Blog
പ്രസ്താവന തള്ളുന്നു;ഹരിഹരൻ ഖേദം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു കെ.കെ.രമ
വടകര: കഴിഞ്ഞദിവസം വടകരയിൽ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ പരിപാടിക്കിടെ ആർഎംപിഐ ദേശീയ കമ്മിറ്റി അംഗം ഹരിഹരന്റെ ഭാഗത്തു നിന്നുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി കെ.കെ.രമയും. ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാൻ പറ്റാത്തതാണ്. എന്നാൽ അദ്ദേഹം നടത്തിയ നിർവ്യാജമായ ഖേദപ്രകടനത്തെ സ്വാഗതവും ചെയ്യുന്നു. കെ കെ.കെ രമ വ്യക്തമാക്കി. ഹരിഹരന്റെ പ്രസ്താവന വിവാദമായതോടുകൂടി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ യും രംഗത്തുണ്ട്