Blog
പ്ലസ് ടു റിസൾട്ട് വന്നു;വിജയികളെ അഭിനന്ദിക്കാൻ ഉപഹാരവുമായി വാർഡ് മെമ്പർ വീട്ടിലെത്തി
നാദാപുരം: പ്ലസ് ടു പരീക്ഷയയിൽ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യകോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.പി വി സന ഫാത്തിമ , പി പി മുഹമ്മദ് ഫർഹാൻ , ടി പി ഷദ ഫാത്തിമ , പി ഹനം മിർസ , സി കെ നദ ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് .ചടങ്ങിൽ ഷഹീർ മുറിച്ചാണ്ടി , മഠത്തിൽ അബ്ദുല്ല ഹാജി ,അബു ഹാജി കാപ്പാരോട്ട്, ടി വി മുഹമ്മദ്, പി വി മുഹമ്മദലി കേളോത്ത് മുഹമ്മദലി , മഠത്തിൽ റാഷിദ് ,ഷഫീക് പറമ്പത്ത്, അസീസ് നാമത്ത് ,പി പി ഇബ്രാഹിം കുട്ടി , കോറോത്ത് അബ്ദുല്ല, പി.കെ.സമീർ എന്നിവർ പങ്കെടുത്തു.