Blog

ഫുട്ബോൾ ടൂർണമെന്റ് ആവേശമായി;എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ

ആയഞ്ചേരി: SDPI കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ വൺ സംഘടിപ്പിച്ചു. ആയഞ്ചേരി ടറഫിൽ വച്ചു നടന്ന പരിപാടിയിൽ ഏഴ് പഞ്ചായത്തുകളിൽ നിന്നായി പതിനാലു ടീമുകൾ മൽസരിച്ചു. ചലനം കടമേരി ടൂർണ്ണമെന്റ് ജേതാക്കൾക്കുള്ള സഹീർ തട്ടാറത്ത് മെമ്മോറിയൽ ട്രോഫിയും, റെഡ് ഗ്രീൻ ബേങ്ക് റോഡ് റണ്ണേഴ്സപ്പിനുള്ള നൗഫൽ മലയിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലയറായി ചലനം ക്ലബിന്റെ റാസിക്കും, മികച്ച ഗോളിയായി റെഡ് ഗ്രീൻ ചേരി പൊയിലിന്റെ റയാനും തിരഞ്ഞെടുക്കപ്പെട്ടു.കേരള ഫുട്ബോൾ അസോസിയേഷൻ വുമൺ പാനൽ മെമ്പറും കോച്ചുമായ പ്രദീപ് എം.കെ മൽസരം ഉദ്ഘാടനം ചെയ്തു. SDPI കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫി SDPI ജില്ലാ കമ്മറ്റി അംഗം നൗഷാദ് ബി സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി അബുല യിസ് കാക്കുനി, മണ്ഡലം കമ്മറ്റി അംഗങ്ങളായ ഹമീദ് കല്ലുംമ്പുറം, ആർ.എം റഹീം മാസ്റ്റർ, നദീർ മാസ്റ്റർ, റഫീക്ക് മാസ്റ്റർ മത്തത്ത്, സാദിക്ക് ബാങ്ക് റോഡ്, നവാസ് മലയിൽ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺ വീനർ ഷറഫീം കല്ലേരി സ്വാഗതവും അഷ്ക്കർ വില്യാപ്പള്ളി നന്ദിയും നേർന്നു.സുലൈമാൻ ബാങ്ക് റോഡ്, പി.സി ഇസ്മായിൽ, ഇബ്രാഹീം ആയഞ്ചേരി, നാസർ പുതിയോട്ടിൽ, മുത്തു തങ്ങൾ, മിഷാൽ മണിയൂർ, റിഷാദ് കല്ലേരി, എ.ടി.കെ അഷറഫ്, റിഷാദ് മാസ്റ്റർ വേളം എന്നിവർ പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button