ബാല പഞ്ചായത്ത്;എടച്ചേരിയിൽ രൂപീകരിച്ചു
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭാ കുട്ടികൾക്കുവേണ്ടി ബാല പഞ്ചായത്ത് രൂപീകരിച്ചു. ബാല പഞ്ചായത്തിന്റെ ഔപചാരിക ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പത്മിനി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു.ചടങ്ങിന് സി ഡി എസ് സാമൂഹ്യ ഉപ സമിതി കൺവീനർ രജിത സ്വാഗതം അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷെരീഫ . വി , സെലീന . കെ പി, സെക്രട്ടറി അനൂപൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് കോർഡിനേറ്റർ അമൃത കുട്ടികൾക്ക് ബാലസഭയിൽ കുട്ടികൾ അംഗങ്ങളാകേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുകൊടുത്തു. കുട്ടികൾക്ക് ബാല പഞ്ചായത്ത് രൂപീകരണത്തിന് നേതൃത്വം നൽകി ബാലസഭ ആർ പി നീതു പ്രിയ ക്ലാസുകൾ കൈകാര്യം ചെയ്തു. ബാല പഞ്ചായത്ത് രൂപീകരണത്തിനുശേഷം പ്രസിഡണ്ടായി ശ്രദ്ധ രാജേഷിനേയും വൈസ് പ്രസിഡണ്ടായി പാർവണയെയും സെക്രട്ടറിയായി സ്നിയയെയും തിരഞ്ഞെടുത്തു. 5 സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായി അമൽ, അമന്യ, ദേവനന്ദ, നൈനിക, നിഷ എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി. സിഡിഎസ് അക്കൗണ്ടൻറ് രാഖി ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു.