Blog

ഭിന്നശേഷി സംവരണ മറവിലെ നിയമന സ്തംഭനം പിൻവലിക്കുക: കെ.യു ടി.എ.

വടകര: ഭിന്നശേഷി സംവരണ മറപറ്റി അപ്രഖ്യാപിത അധ്യാപക നിയമന സ്തംഭനം നടത്തുന്ന രീതി പിൻവലിക്കണമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിൽ മാത്രം പതിനായിരത്തോളം അധ്യാപക തസ്തികകൾ അംഗീകാരമില്ലാതെ കിടക്കുമ്പോൾ ഭിന്നശേഷി മറവിൽ അധ്യാപക നിയമനം ദിവസ വേതനമാക്കി ഇറക്കിയ പുതിയ ഓർഡറും അധ്യാപക വിരുദ്ധമാണ്. ഇത് ജോലി സ്ഥിരതഇല്ലാതാക്കുന്നതും, മേഖലയെ തകർക്കുന്നതുമാണ്. സർക്കാർ ഈ നിലപാടിൽ നിന്നും മാറി ചിന്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കെ.യു.ടി.എ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷെഹ്സാദ് വേളം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ്: പ്രസിഡന്റ് സുരേഷ് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബുലയിസ് കാക്കുനി സ്വാഗതം നേർന്ന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ എ.കെ അബ്ദുല്ല, യൂനുസ് വടകര, നിഷ പണിക്കോട്ടി,റഫീഖ് എളയടം, ഷെറീന പേരാമ്പ്ര, ഹൃദ്യ വിജീഷ് എന്നിവർ ആശംസകൾ നേർന്നു.നൗഫൽ സി.വി ചോമ്പാല, ദിൽന വടകര, ഫസൽ നാദാപുരം, റിഷാദ് മേലടി, അമീൻ മുസ്തഫ കൊയിലാണ്ടി, റഷീദ് മുറിച്ചാണ്ടി തോടന്നൂർ, സുരേഷ് കുന്നുമ്മൽ എന്നിവർ വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

Related Articles

Back to top button