Blog
ഭീതിയോടെ നാട്ടുകാർ; ഒഞ്ചിയത്ത് കടന്നൽ കുത്തേറ്റ് സ്ത്രീ മരിച്ച സംഭവം
ഒഞ്ചിയം: കഴിഞ്ഞദിവസം കടന്നൽ കുത്തേറ്റ് ഒഞ്ചിയം കൊയിലോത്ത് മീത്തൽ മറിയത്തിന്റെ (65)മരണം നാട്ടുകാരെ ഭീതിയിലാഴ്ത്തി. രാവിലെ വീടിനു സമീപത്തെ പറമ്പിൽ നിന്നും ജോലിയൊക്കെ കഴിഞ്ഞ് ഉച്ചയോടെ തേങ്ങാ വീണ ശബ്ദം കേട്ട് അത് എടുക്കുവാനായി ചെന്നതായിരുന്നു. ആ സമയത്ത് കടന്നൽക്കൂട്ടം കൂട്ടമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ് മരിക്കുന്ന സംഭവം ഒഞ്ചിയത്ത് ആദ്യമായാണ്. എത്രയും പെട്ടെന്ന് കടന്നൽ ആക്രമങ്ങളെ ചെറുക്കുവാനുള്ള കർമ്മ പദ്ധതിയുമായി അധികൃതർ മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പരേതനായ മൂസയാണ് ഭർത്താവ്. മക്കൾ ഷുഹൈബ് (റോയൽ ബേക്കറി വെള്ളികുളങ്ങര), ഹസീന, സെമീന. മരുമക്കൾ: മുനീറ, യൂസുഫ്, ബഷീർ.