മദ്രസ വിദ്യാർത്ഥികൾക്ക് യൂണിഫോം നടപ്പിലാക്കി ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ മാനേജ്മെന്റ് കമ്മിറ്റി
ഒഞ്ചിയം: ഓർക്കാട്ടേരി റേഞ്ചിൽ തന്നെ പ്രഥമ സംഭവമായി വിദ്യാർത്ഥികൾക്ക് യൂണിഫോം ഡ്രസ്സ് കോഡ് നടപ്പിലാക്കി ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ മാനേജ്മെന്റ് കമ്മിറ്റി. മദ്രസ വിദ്യാഭ്യാസം പ്രതിസന്ധി നേരിടുന്ന ആധുനിക കാലത്തെ വെല്ലുവിളികൾ ഓരോന്നായി തിരിച്ചറിഞ്ഞ് കൊണ്ട് ഇതിനനുസൃതമായ രീതിയിലുള്ള മാറ്റമാണ് മദ്രസ മാനേജ്മെന്റ് കമ്മിറ്റി പ്രാബല്യത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. തൊട്ടടുത്തുള്ള കുട്ടി പുതിയ ഡ്രസ്സ് ധരിച്ചെത്തിയാൽ എനിക്കും അതേ ഡ്രസ്സ് ധരിക്കണമെന്ന് ഏതൊരു കുട്ടിക്കും ആഗ്രഹം തോന്നാം. യൂണിഫോം മദ്രസയിൽ പ്രാബല്യത്തിൽ വരുന്നതോടുകൂടി എല്ലാ വിദ്യാർത്ഥിയും തുല്യരാണ് എന്ന ബോധ്യം നിലവിൽ വരും. ഐക്യവും, സമത്വവും, തുല്യതയും, നീതിയും യൂണിഫോമിലൂടെ അറിയാതെ കടന്നുവരും. മറ്റു മദ്രസകൾക്ക് കൂടി പാഠമാക്കാവുന്ന വിധത്തിൽ ഒരു മാറ്റം കൊണ്ടുവരാനും കമ്മിറ്റിക്ക് സാധിച്ചു. 75ാം വാർഷികത്തിലേക്ക് കാലെടുത്തുവെക്കുന്ന മദ്രസയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന നിമിഷമാണ്.