Blog
മധുരമൂറും ഓർമ്മകൾ;ഓർമ്മച്ചെപ്പിന്റെ സഹായം നൽകി
അഴിയൂർ:- അഴിയൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ 17/10/2024 ന് നടന്ന ചോമ്പാല സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേളയ്ക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിന്റെ സംഭാവനയായ പതിനായിരം രൂപയുടെ ചെക്ക് സ്കൂൾ പിടിഎ പ്രസിഡണ്ട് നവാസ് നെല്ലോളിക്ക് ഓർമ്മച്ചെപ്പ് പ്രസിഡണ്ട് കാസിം ഹാജി നെല്ലോളിയുടെ നേതൃത്വത്തിൽ കൈമാറി.ഭാരവാഹികളായ എ വിജയരാഘവൻ മാസ്റ്റർ,മുബാസ് കല്ലേരി,വി പി സുരേന്ദ്രൻ മാസ്റ്റർ,വി പി അനിൽ കുമാർ മാസ്റ്റർ,പാമ്പള്ളി ബാലകൃഷ്ണൻ,ഹുമൈദ എസ് പി,സീമന്തിനി പി,മാലതി കൃഷ്ണൻ എൻ,നിസാർ വികെ എന്നിവർ പങ്കെടുത്തു.