Blog
മാലിന്യ മുക്തം നവകേരളത്തിനായി; അധ്യാപകരും
വട്ടോളി: മാലിന്യമുക്തം നവകേരള സംസ്ഥാന ക്യാമ്പയിൻനോട നുബന്ധിച്ച് KSTA കുന്നുമ്മൽ സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സബ് ജില്ലാ തല വിദ്യാലയ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം വട്ടോളി ഗവ. യു.പി സ്കൂളിൽ നടന്നു. പരിപാടി യുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ നിർവഹിച്ചു.കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സി.സതീശൻ ,ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ ബാബു ,ജില്ലാ എക്സിക്യൂട്ടീവ് കെ.പി ബിജു , , പി.ടി എ പ്രസിഡണ്ട് ചന്ദ്രൻ, സബ് ജില്ലാ ട്രഷറർ കെ.പ്രകാശൻ’ എന്നിവർ ആശംസകൾ അർപ്പിച്ചിച്ച് കൊണ്ട് സംസാരിച്ചു. ,സബ് ജില്ലാ സെക്രട്ടറി ലജിത്ത് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ബിന്ദു E അധ്യക്ഷൻ വഹിച്ചു.