Blog

മികച്ച ശാസ്ത്രവിദ്യാലയം; മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ തന്നെ

വടകര: കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 33 പോയിൻ്റ് നേടിയാണ് മേമുണ്ട ജില്ലയിലെ മികച്ച ശാസ്ത്രവിദ്യാലയമായി മാറിയത്. വടകര മേഖലയിലെ മികച്ച സ്കൂളായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എന്ന് നിസ്സംശയം പറയാവുന്ന പ്രകടനമാണ് ശാസ്ത്രമേളയിൽ കാഴ്ചവച്ചത്. രണ്ടാം സ്ഥാനത്തുള്ള സെൻറ് ആന്റണീസ് ഗേൾസ് എച്ച്എസ്എസ് 29 പോയിൻറ് നേടി . 26 പോയിന്റ് നേടി വളയം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ ശാസ്ത്ര പ്രതിഭകളെ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button