Blog
മിനി ബസ് നിരത്തിൽ;സാൻഡ് ബാങ്ക്സിലേക്കുള്ള യാത്ര ക്ലേശത്തിന് ആശ്വാസം
വടകര: വടകര സാൻഡ് ബാങ്ക്സിലേക്കുള്ള യാത്ര ക്ലേശത്തിന് പരിഹാരമാവുന്നു. ഗതാഗത ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്ന നിലയിൽ മിനി ബസ് സർവീസ് കൂടി പ്രാബല്യത്തിൽ വന്നു. വടകര നിയോജകമണ്ഡലത്തിൽ യാത്ര ക്ലേശം അനുഭവിക്കുന്ന ഉൾനാടൻ മേഖലകളിലേക്ക് കൂടി ഇത്തരത്തിലുള്ള മിനി ബസ് സർവീസ് വരികയാണെങ്കിൽ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും സമ്മാനിക്കുക.