Blog

മുക്കം ഉമർ ഫൈസി ക്കെതിരെയുള്ള പ്രമേയം; തിരുത്തൽ ശക്തികൾ പിടിമുറുക്കുന്നു

വടകര: കഴിഞ്ഞദിവസം വടകര ജുമുഅത്ത് പള്ളി ദർസ് കമ്മിറ്റി ജനറൽബോഡി യോഗത്തിൽ സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി ക്കെതിരെ പ്രമേയം പാസാക്കിയത് സമൂഹം ചർച്ച ചെയ്യുകയാണ്. പാണക്കാട് തങ്ങളെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന ഇറക്കിയ മുക്കം ഉമർ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തിൽ നിന്നും നീക്കം ചെയ്യണമെന്നും ജനറൽബോഡി ആവശ്യപ്പെട്ടു. കൂടാതെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ വർഗീയ ധ്രുവീകരണം നടത്താൻ ഉദ്ദേശിച്ച് സുപ്രഭാതം പത്രത്തിൽ വന്ന പരസ്യം കൈകാര്യം ചെയ്ത മാനേജ്മെന്റെലെ ചുമതല വഹിക്കുന്നവരെയും, സമസ്തയുടെയും വിദ്യാഭ്യാസ ബോർഡിന്റെയും ലെറ്റർപാഡ് ഉപയോഗിച്ച് വ്യാജ പ്രസ്താവന ഇറക്കിയ മോയിൻകുട്ടിയെയും തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താനും ജനറൽബോഡി ഐക്യകണ്ഠേന ആവശ്യപ്പെട്ടു. വടകര ജുമുഅത്ത് പള്ളി ദർസ് കമ്മിറ്റി ജനറൽ ബോഡിയോഗം 2025- 27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.സി അസ്സൻകുട്ടി ഹാജി (പ്രസിഡണ്ട്), കെ.കെ. മഹ്മൂദ് ഹാജി, പി.വി.സി മമ്മു ഹാജി ( വൈസ് പ്രസിഡണ്ടുമാർ), എ പി മഹ്മൂദ് ഹാജി (ജനറൽ സെക്രട്ടറി), എൻ പി അബ്ദുല്ല ഹാജി, പി വി ഉമ്മർ കുട്ടി ഹാജി ( ജോയിൻറ് സെക്രട്ടറിമാർ), ടി.പി ഇബ്രാഹിം ഹാജി (ട്രഷറർ). എന്നിവരാണ് ഭാരവാഹികൾ. ഡോ അബ്ദുൽ ലത്തീഫ് നദ്‌വി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Related Articles

Back to top button