Blog

മുടങ്ങിയ സർവീസുകൾ; പുറമേ പുതിയവയും സ്ഥാപിക്കണം

വടകര: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വടകരയിൽ നിന്നും ഒരുകാലത്ത് നില നിന്നിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലേക്കുള്ള ബസ് സർവീസുകൾ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടകര-തിരുത്തി മുക്ക്, വടകര- കണ്ണൂക്കര, കൂടാതെ വടകര എടക്കണ്ടി കുന്ന് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് പുതുതായി സർവീസുകൾ ആരംഭിക്കണം എന്നുമാണ് ബസ് യാത്രികരുടെ പ്രധാന ആവശ്യം. എന്നാൽ ഇരുചക്ര വാഹനങ്ങളുടെയും, സ്വകാര്യ വാഹനങ്ങളുടെയും ഉപഭോഗവും, ഉപയോഗവും വർധിച്ചതാണ് ബസ് സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും, ബസ്സുടമകളും നൽകുന്ന വിശദീകരണം. ഒന്നിൽ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തുവാനുള്ള അനുമതി വേണമെന്ന ആവശ്യവും കാലങ്ങളായി ശക്തമാണ്. ബസ്സുടമകൾക്ക് ഇഷ്ടമുള്ള റൂട്ടുകളിൽ സർവീസ് നടത്തുവാൻ അനുമതി ലഭിക്കുകയാണെങ്കിൽ അത് വടകരയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഉജ്ജ്വല പരിഹാരം ഉണ്ടാകും. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ് അധികാരികളും ബസ്സ് ഉടമകളും കൂടെ യാത്രക്കാരും ചേർന്ന് ഒരു സമിതി രൂപീകരിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related Articles

Back to top button