Blog
മൊയ്തു മുസ്ലിയാർ അനുസ്മരണം
കുമ്മംകോട് : പണ്ഡിതനും പൗരപ്രമുഖനുമായിരുന്ന ഇടവലത്ത് മൊയ്തു മുസ്ലിയാർ അനുസ്മരണം സംഘടിപ്പിച്ചു. ശംസുൽ ഉലമ കീഴന ഓർ റിസർച്ച് സെൻറർ പ്രസിഡൻ്റ കെ.സൂപ്പി മുസ്ലിയാരുടെ അധ്യക്ഷതയിൽ ഐ.കെ.എസ്.എസ് സ്റ്റേറ്റ് ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് വൈ എഫ് സ്റ്റേറ്റ് സെക്രട്ടറി ജാഫർ മാസ്റ്റർ, കീഴന ഇസഹാക്ക് മുസലിയാർ, സുബൈർ പെരുമുണ്ടശ്ശേരി, കാസിം ഫലാഹി, ശഹീർ മാസ്റ്റർ, അബ്ദുള്ള ഫലാഹി,സായിദ് എളയിടം, അസ്‌ലം തെറ്റത്ത് അഹമ്മദ് മുക്ക് , മുഹമ്മദ്.പി.പി, അബ്ദുള്ള മുസ്ലിയാർ.എ.പി, മജീദ് ടി പി , ബഷീർ കടമേരി എന്നിവർ പ്രസംഗിച്ചു.