യാത്രക്കാരെ റെയിൽവേ ഞെരിച്ച് കൊല്ലുന്നു : പാറക്കൽ അബ്ദുള്ള
വടകര : യാത്രക്കാരെ റെയിൽവേ ഞെരിച്ച് കൊല്ലുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു. വടകര റെയിൽവേ സ്റ്റേഷനിൽ മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് വടകര എന്നാൽ ഇവിടെ നിർത്തുന്ന ട്രെയിനുകളുടെ ലിസ്റ്റും യാത്രക്കാരുടെ എണ്ണവും പരിശോധിച്ചാൽ അത് അപര്യാപ്തമാണെന്ന് മനസിലാകും. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന പരശുറാം, നേത്രാവതി എന്നീ എക്സ്പ്രസുകളിൽ കോച്ചുകൾ വെട്ടിക്കുറച്ചതോടെ ദുരിത സമാനമായ യാത്രയാണ്.ഇതിനിടയിൽ വാഹന പാർക്കിങ് ഫീസ് കൂടെ അമിതമായി വർദ്ധിപ്പിച്ചത് ജനങ്ങയോടുള്ള ക്രൂരതയാണെന്നും പാറക്കൽ പറഞ്ഞു.ഓട്ടോ തൊഴിലാളികൾ യാത്രക്കാരെ കയറ്റാൻ നിർത്തുന്നതിന് പോലും പൈസ നൽകേണ്ടി വരുന്നത് അപഹാസ്യമാണെന്നും ഇത് തിരുത്തണമെന്നും പാറക്കൽ ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ പി കെ സി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സിക്രട്ടറിമാരായ എം .പി ഷാജഹാൻ, ഷുഹൈബ് കുന്നത്ത്,മലബാർ പാസഞ്ചർ ഫോറം ചെയർമാൻ അബ്ദുൽ കരീം മനസ, റാഷിദ് പനോളി, ടി എൻ റഫീഖ് യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ മുനീർ പനങ്ങോട്ട് ഹാരിസ് ഓഞ്ചിയം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീർ വി പി, ജാസിം പണിക്കോട്ടി,അക്ബർ കെസി, അബ്ദുൽ ഗനി എൻ, ആസിഫ് ഒ കെ എന്നിവർ നേതൃത്വം നൽകി ജനറൽ സിക്രട്ടറി അൻസീർ പനോളി സ്വാഗതവും വൈസ് പ്രസിഡന്റ് ആർ സിറാജ് നന്ദിയും പറഞ്ഞു.