Blog

യൂത്ത് കോൺഗ്രസ് പ്രതിഷേധം; നാദാപുരം ഗവ: താലൂക്ക് ആശുപത്രിയുടെ കിടത്തി ചികിത്സാ നിഷേധത്തിനെതിരെ

നാദാപുരം: നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ പാവപ്പെട്ട രോഗികളുടെ കിടത്തി ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരുടെ ധാർഷ്ട്യത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാവപ്പെട്ട രോഗികളുടെ കിടത്തി ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നത് അവസാനിപ്പിക്കുക, ആശുപത്രിയോടുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയ്ക്കുമെതിരെയാണ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് കാലത്ത് രാവിലെ 11 മണിക്ക് നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു, അഖില മാര്യാട്ട്, റിജീഷ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെയും പ്രവർത്തകന്മാരുടെയും സജീവ സാന്നിധ്യമുണ്ടായി.

Related Articles

Back to top button