യൂഫ്രട്ടീസിലെ സ്വർണ മലകൾ; ചർച്ച ചെയ്ത് പണ്ഡിത ലോകവും
കോഴിക്കോട്: കോഴിക്കോട് ടൗൺഹാളിൽ രണ്ടുദിവസം മുമ്പ് പുറത്തിറക്കിയ ‘യൂഫ്രട്ടീസിലെ സ്വർണ മലകൾ’ എന്ന ഗ്രന്ഥം ചർച്ചാവിഷയമാകുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടമാണ് രചയിതാവ്. 2000 ആണ്ടു മുതൽ താൻ ലോകാവസാനത്തിന്റെ അടയാളങ്ങളെ കുറിച്ചുള്ള പഠനത്തിലാണെന്നും മനുഷ്യനും മറ്റു ജീവജാലകങ്ങൾക്കും ഭൂമി എത്രകാലം വാസയോഗ്യമാണെന്നുള്ളത് സംശയമാണെന്നും ഖാസിമി പറഞ്ഞു. ഐസക് ന്യൂട്ടൻ, സ്റ്റീവ് ഹോക്കിംഗ്സ്, ഉൾപ്പെടെയുള്ളവർ ഈ നൂറ്റാണ്ടോടുകൂടി മനുഷ്യവാസം അസാധ്യമാണെന്ന കാര്യം ഓർമ്മിപ്പിച്ചതിനെക്കുറിച്ചും അവർ സൂചിപ്പിച്ചു. ഹദീസ് പഠിക്കുന്നതോടൊപ്പം അതിന്റെ വ്യാഖ്യാതാക്കൾ കാലോചിതമായി സാധാരണക്കാർക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഇത്രയും നാൾ അവസാനകാലത്ത് യൂഫ്രട്ടീസ് നദിക്കുള്ളിൽ നിന്നും വരുന്ന സ്വർണ്ണ മലയാണ് എന്നാണ് പലരും പഠിച്ചിരുന്നത്. എന്നാൽ ആ സ്വർണ മല ഉദ്ദേശിച്ചത് പെട്രോളിയം ഉൽപ്പന്നങ്ങളാണ് എന്നത് നാം മനസ്സിലാക്കിയില്ല. മറ്റു രാജ്യങ്ങൾ ചർച്ചചെയ്യുന്നത് ലോകാവസാനത്തെ കുറിച്ചാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. ഒന്നാം ലോകമഹായുദ്ധം ഉൾപ്പെടെയുള്ളവ സംഭവിച്ചത് പെട്രോളിയത്തിന്റെ പേരിലാണ്. അത് കൂടുതലായി പഠിക്കുമ്പോഴാണ് മനസ്സിലാവുക. ലോകത്ത് പെട്രോളിയം ഉൽഭവിക്കുന്ന കാലം വരെയും സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്നും ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ അവർ പറഞ്ഞു. ചൂട് ഈ രീതിയിൽ വർദ്ധിക്കുകയാണെങ്കിൽ 2030 നു ശേഷം എ.സിക്ക് പോലും പ്രതിരോധിക്കുവാൻ സാധ്യമല്ല. മനുഷ്യ രാശിയുടെ അവസാന റീലുകളാണ് കടന്നു പോകുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ ഇന്ത്യ ആര് ഭരിച്ചാലും ഒരു പ്രശ്നവുമില്ല. എന്നാൽ നിരീശ്വരവാദികളും, കപട വിശ്വാസികളും 2040 ഓടുകൂടി ഇന്ത്യയിൽ പിടിമുറുക്കുവാനുള്ള സാധ്യതയുണ്ട്. ഇവരെ പ്രതിരോധിക്കുവാനായി സർലവ്വ മത കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മത നിഷേധികളെ കൊണ്ടാണ്. സർവ്വമത വിശ്വാസികളും ചേർന്നുകൊണ്ട് ഇവരെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. യൂഫര്‍ട്ടിസിലെ സ്വർണ്ണ മലകളെ കൂടാതെ ഡാർവിന്റെ പ്രാർത്ഥനകൾ എന്ന പുസ്തകം കൂടി പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ട് ഷമീം എടച്ചേരി