ലക്ഷ്യം വനിതകളെ സ്വയം പര്യാപ്തരാക്കുക
നാദാപുരം: ഈ ഭരണസമിതി കാലാവധിക്കുള്ളിൽ ഏഴാം വാർഡിലെ വനിതകൾക്കായി ഒരു കൈത്താങ്ങ് സംജാതമാകുന്നു. “എൻ്റെ വാർഡ് എൻ്റെ അഭിമാനം” പദ്ധതിയിലൂടെ വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ നാലര വർഷത്തിനിടെ ഏഴാം വാർഡിൽ നടപ്പാക്കിയത്. ഏഴാം വാർഡ് മെമ്പറും നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖിലാ മാര്യാട്ടിന്റെ അക്ഷീണ പ്രയത്നമാണ് ഇതിന്റെ പിന്നിൽ. വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ചുണ്ടേ പറമ്പത്ത് ശ്രീജയുടെ വീടിനോട് ചേർന്ന് വർക്ക് ഷെഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജനകീയമായി നിർവ്വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തൊഴിലുറപ്പിന്റെ എൻജിനീയറിങ് ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തി. പ്രധാന ലക്ഷ്യം എന്നുള്ളത് തൊഴിൽ രഹിതരായ വനിതകൾക്ക് ഇതിലൂടെ തൊഴിൽ മാർഗ്ഗം കണ്ടെത്താൻ സാധിക്കുമെന്നതാണ്. വർക്ക് ഷെഡ് നിർമ്മിക്കുന്നതോടൊപ്പം വരുമാനം കണ്ടെത്താൻ സംരംഭത്തിന്റെ മാർഗ്ഗവും കാണിച്ചുകൊടുക്കുന്നു. ഗ്രാമപഞ്ചായത്തിൽ വർക്ക് ഷെഡ്ഡിന്റെ പ്രവർത്തിയുടെ ലീഡ് ചെയ്തത് ഏഴാം വാർഡാണ്. കർമ്മ മണ്ഡപത്തിൽ വർക്ക് ഷെഡിന്റെ ആവിശ്യകതകളെ കുറിച്ചും പ്രയോജനങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തിയതും ഏഴാം വാർഡാണ്. നിർമ്മാണ പ്രവർത്തി ഉദ്ഘാടന പരിപാടിയിൽ വൈസ് പ്രസിഡണ്ടും വാർഡിലെ വികസന നായികയുമായ അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ പി സുബൈർ, അയൽസഭ കൺവീനർ പുതിയൊട്ടിൽ ചാത്തു, ഷംസു.പി, ഭാസ്കരൻ മാസ്റ്റർ, ജമാൽ ഹാജി, തൊഴിലുറപ്പ് മേറ്റുമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗവാക്കായി.