ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.EMERGING TO POWER” LEAD – 1
കുറ്റ്യാടി: എമർജിംഗ് ടു പവർ എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി ലീഡർഷിപ്പ് ട്രയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.ബ്രാഞ്ച്, പഞ്ചായത്ത് മണ്ഡലം ഭാര വാഹികൾക്കായി സംഘടിപ്പിച്ച പ്രോഗ്രാമിൽ നിരവധി പേർ ഭാഗവാക്കുകളായി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി SDPI സംസ്ഥാനട്രഷറർ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബു ലയിസ് മാസ്റ്റർ കാക്കുനി സ്വാഗതവും മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷതയും വഹിച്ചു. പരിപാടിയിൽ കെ.പി മുഹമ്മദ് അഷറഫ് മാസ്റ്റർ, ആർ എം. റഹീം മാസ്റ്റർ,ടി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, ഷംസീർ ചോമ്പാല, നദീർ മാസ്റ്റർ, ഹമീദ് കല്ലുംമ്പുറം, റഫീഖ് മാസ്റ്റർ, സൂപ്പി മാസ്റ്റർ, അസ്മ റഫീക്ക് കടമേരി, റഷീദ് മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ സദസ്സിനെ അഭിസംബോധന ചെയ്തു. അഷ്കർ ചേരി പൊയിൽ നന്ദി രേഖപ്പെടുത്തി.