Blog

വലിച്ചെറിയൽ വിരുദ്ധ ക്യമ്പയിൻ, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു

ആയഞ്ചേരി: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായ് പ്രഖ്യാപിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പൊതു കവലകളിൽ വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. വലിച്ചെറിയൽ വിരുദ്ധ കേമ്പയിൻ്റെ വാർഡ് തല നിർവ്വഹണ സമിതിയാണ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ബിന്നുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഹരിത കർമ്മ സേനാംഗങ്ങൾ യഥാസമയം ബിന്നുകളിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എം.സി എഫിലേക്ക് മാറ്റും. ജനകീയ സമിതികൾ മേൽനോട്ടവും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. കടമേരി മാക്കം മൂക്ക് ബസ്സ് സ്റ്റോപ്പിന് സമീപം ചേർന്ന ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ബിന്നുകൾ ഹരിതകർമ്മസേനാംഗങ്ങളെ ഏൽപ്പിച്ചു. അയൽകൂട്ടം കൺവീനർ പുത്തലത്ത് രാജീവൻ അധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ് കോറോത്ത്, കണ്ണോത്ത് ദമോദരൻ, ഹരിത കർമ്മ സേനാംഗം നിഷ കെ , ആശാ വർക്കർ ചന്ദ്രി, കുടുബശ്രീ ഭാരവാഹികളായ ബിജില പി.സി, ശ്രീജില ടി, സജില പി എന്നിവർ സംസാരിച്ചു.

Related Articles

Back to top button