വലിച്ചെറിയൽ വിരുദ്ധ വാരാചരണം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു
ആയഞ്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വലിച്ചെറിയൽ വിരുദ്ധ കേമ്പയിൻ വിജയിപ്പിക്കുന്നതിന് 12-ാം വാർഡിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കെ വി പിടിക , മാക്കം മുക്ക് , ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കാനും, ബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. വാർഡിലെ സ്കൂൾ, അംഗൻവാടി,സഹകരണ ബേങ്ക് എന്നിവ ജനുവരി 7 ന് വലിച്ചെറിയൽ വിമുക്ത സ്ഥാപനമായ് പ്രഖ്യാപിക്കും. ജനുവരി 20 ന് ബോധവൽക്കരണ ക്ലാസും പ്രചരണപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി, കുടുബശ്രീ സി.ഡി.എസ്സ് അംഗം നിഷ പി ,ആശാ വർക്കർ ചന്ദ്രി, അംഗൻവാടി വർക്കർ ജസീറ, ജെ പി എച്ച് എൻ ജയമോൾ , ശ്രീനാഥ് എം ഹരിത കർമ്മസേനാഗം ഷിജില കെ, ഫസീല ടി, രാജിഷ കെ.വി. എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ചെയർമാനും, ജെ എച്ച് ഐ ഇന്ദിര സി കൺവീനറുമായി നിർവ്വഹണ സമിതി രൂപീകരിച്ചു.