Blog

വാഹനങ്ങൾ സൂക്ഷിക്കുക; എം സാൻഡ് കൂമ്പാരം മുന്നിലുണ്ട്

എടച്ചേരി: വാഹന യാത്ര ക്കാർ സൂക്ഷിക്കുക. എം സാൻഡ് കൂമ്പാരം ഒരു കെണിയായി മുമ്പിലുണ്ട്. എതിർ ദിശയിൽ നിന്നും വാഹനം വരുമ്പോൾ പരമാവധി ഒതുക്കി നിർത്തുക, മണൽ പുതുതായി നിർമ്മാണത്തിനൊരുങ്ങുന്ന വയൽ റോഡിന്റെ നിർമ്മാണാവശ്യത്തിനായി കൂട്ടിയിട്ടതാണ്. നിർഭാഗ്യവശാൽ റോഡിന്റെ ഒരു വശത്ത് കൂട്ടിയിടുന്നതിനു പകരം ഒരു ലോഡ് തീർത്തും റോഡിന് മുകളിൽ നിക്ഷേപിച്ചു. ഇതാണ് വാഹന ഡ്രൈവർമാർക്ക് പ്രതിസന്ധിയായി തീർന്നത്. നിത്യേന ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇരിങ്ങണ്ണൂർ- എടച്ചേരി റൂട്ടിൽ ഓടുന്നത്. റോഡിന്റെ ഒരു വശത്തേക്ക് മണൽ ഉടനെ മാറ്റും വന്ന പ്രതീക്ഷയിലാണ് വാഹന യാത്രക്കാർ.

Related Articles

Back to top button